App Logo

No.1 PSC Learning App

1M+ Downloads

 ചുവടെ കൊടുത്തിരിക്കുന്നവയിൽ ധർമ്മരാജയുടെ കൃതി അല്ലാത്തതേത് ?

  1. രാജസൂയം
  2. നവമഞ്ജരി
  3. കല്യാണസൗഗന്ധികം
  4. അമുക്തമാല്യദ 

    Aരണ്ട് മാത്രം

    Bനാല് മാത്രം

    Cഇവയൊന്നുമല്ല

    Dരണ്ടും നാലും

    Answer:

    D. രണ്ടും നാലും

    Read Explanation:

    • ശ്രീനാരായണഗുരു രചിച്ച ഒൻപതു ഭാഷാപദ്യങ്ങളുൾപ്പെട്ട ഒരു സുബ്രഹ്മണ്യസ്തുതിയാണ് “ നവമഞ്ജരി.
    • വിജയനഗരത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്ന കൃഷ്ണ ദേവരായർ രചിച്ച രാജ്യതന്ത്രത്തെക്കുറിച്ചുള്ള ഒരു കൃതിയാണ് അമുക്തമാല്യദ 

    ധർമ്മരാജയുടെ കൃതികൾ (ആട്ടക്കഥകൾ)

    • സുഭദ്രാഹരണം
    • രാജസൂയം
    • കല്യാണ സൗഗന്ധികം
    • പാഞ്ചാലി സ്വയംവരം
    • ഗന്ധർവ വിജയം
    • നരകാസുരവധം.

    ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ച്‌ ധർമ്മരാജ കൃതി : ബാലരാമഭരതം


    Related Questions:

    തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ ഭരണാധികാരി ആര് ?
    കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ചതാര്?
    മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായ വർഷം :
    1799ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു വേലുത്തമ്പിക്കൊപ്പം നേതൃത്വം നൽകിയ വ്യക്തി?
    ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം :